Friday 20 December 2013

മാവൂര്‍ ഗ്രാസിം: വൊക്കേഷനല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രവൃത്തി തുടങ്ങി

മാവൂര്‍: മാവൂര്‍ ഗ്രാസിം ഭൂമിയില്‍ തുടങ്ങുന്ന വൊക്കേഷനല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രാഥമിക പ്രവൃത്തി ആരംഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന് കണ്ടത്തെിയ ഗ്രാസിം കോളനി വളപ്പിലെ പഴയ ഗ്വാളിയോര്‍ റയോണ്‍സ് ഹൈസ്കൂള്‍ കെട്ടിടവും എംപ്ളോയീസ് സ്റ്റോര്‍ കെട്ടിടവും നവീകരിക്കുന്ന നടപടിയാണ് തുടങ്ങിയത്.
രണ്ടാഴ്ച മുമ്പ് മുംബൈയില്‍നിന്ന് ബിര്‍ള മാനേജ്മെന്‍റിന്‍െറ അഞ്ചംഗ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. മാനേജ്മെന്‍റിന്‍െറ ഒരു പ്രതിനിധിക്ക് അഡ്മിനിസ്ട്രേഷന്‍ ഓഫിസറുടെ ചുമതല നല്‍കിയിട്ടുണ്ട്.
ഹൈസ്കൂള്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കല്‍ ഏറക്കുറെ പൂര്‍ത്തിയായി. ഹൈസ്കൂള്‍ കെട്ടിടത്തിന്‍െറ നവീകരണത്തിനുള്ള രൂപരേഖയും തയാറായി. ഒരു വര്‍ഷത്തിനകം പ്രവൃത്തി തുടങ്ങാവുന്ന തരത്തിലുള്ള കര്‍മപദ്ധതിയാണ് മാനേജ്മെന്‍റ് ആവിഷ്കരിച്ചത്. ഇതുസംബന്ധമായി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.