മാവൂര്‍: വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് ശുദ്ധജലം നല്‍കുന്ന പൈപ്പ്ലൈനുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടിയായി. ബുധനാഴ്ച മുതല്‍ സ്റ്റേജ് ടു പ്ളാന്‍റില്‍നിന്നും 18 എം.എല്‍.ഡി പൈപ്പ്ലൈന്‍ വഴിയുള്ള ജലവിതരണം റിപയറിംഗിന് വേണ്ടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കും.
ഒരുവര്‍ഷം മുമ്പ് തെങ്ങിലക്കടവ് പാലത്തിന്‍െറ പടിഞ്ഞാറുവശത്ത് കോക്കഞ്ചീരി, ചെറൂപ്പ ലിങ്ക് റോഡിനടിയിലെ പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് ആദ്യം അറ്റകുറ്റപ്പണി ചെയ്യുന്നത്. ഇവിടെ ചെറുപുഴക്കിരുവശത്തുമുള്ള കാസ്റ്റ് അയേണ്‍ പൈപ്പ്ലൈനിലേക്ക് ഘടിപ്പിച്ച ഹൈഡെന്‍സിറ്റി പോളിത്തീന്‍ പൈപ്പിന്‍െറ ജോയന്‍റിലാണ് വിള്ളലുണ്ടായത്.
ഒരാഴ്ചയോളം ജലവിതരണം നിര്‍ത്തിവെച്ച് പൈപ്പ്ലൈനിന്‍െറ തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ചിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്കകം കൂടുതല്‍ ഭാഗങ്ങളില്‍ ചോര്‍ച്ചയുണ്ടായി.
ഇതിനുപുറമെ പമ്പിങ് സ്റ്റേഷനു സമീപമുള്ള 7.5 ദശലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കിന്‍െറ തകരാറിലായ കണക്ടര്‍ ടി. ജോയന്‍റ് മാറ്റാനും നടപടിയായി.രണ്ടുമാസം മുമ്പാണ് ടി. ജോയിന്‍റ് പൊട്ടിയത്. ഇതിനെതുടര്‍ന്ന് മൂന്നുദിവസത്തോളം നഗരത്തിലേക്കുള്ള ജലവിതരണം ഭാഗികമായി നിലച്ചിരുന്നു.
പിന്നീട് തകരാര്‍ പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ ഓവര്‍ ഹെഡ് ടാങ്കിലേക്ക് വെള്ളം പമ്പുചെയ്യാതെ ഒരു ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസില്‍നിന്നും നേരിട്ട് കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്താണ് ഇതുവരെ നഗരത്തിലേക്കുള്ള ജലവിതരണം നടത്തിയിരുന്നത്. ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിലെ കേടായിക്കിടക്കുന്ന 500 എച്ച്.പിയുടെ മോട്ടോര്‍ നന്നാക്കുന്നതിനുള്ള ക്വട്ടേഷന്‍ നടപടികളും ഉദ്യോഗസ്ഥതലത്തില്‍ പൂര്‍ത്തിയാക്കി.
അറ്റകുറ്റപ്പണി നടത്തുന്നതിനു വേണ്ടി ബുധനാഴ്ച മുതല്‍ സ്റ്റേജ് ടു പ്ളാന്‍റില്‍നിം 18 എം.എല്‍.ഡി പൈപ്പ്ലൈന്‍ വഴിയുള്ള പമ്പിങ് നിര്‍ത്തിവെക്കുന്നതോടെ പഴയ 54എം.എല്‍.ഡി വഴി മാത്രമാകും ജലവിതരണം നടക്കുക.