Showing posts with label Kalpally. Show all posts
Showing posts with label Kalpally. Show all posts

Wednesday, 19 November 2014

മാവൂര്‍ നീര്‍ത്തട വികസനം : പ്രാഥമിക പ്രവര്‍ത്തനത്തിന് ഒരു കോടി; ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു

മാവൂര്‍: കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അറിയപ്പെടുന്ന പക്ഷിസങ്കേതമായി മാറിയ മാവൂരിലെ നീര്‍ത്തട വികസനത്തിനും വെള്ളം നിറഞ്ഞ് കൃഷിക്ക് പറ്റാതായ വയലുകള്‍ കൃഷിയോഗ്യമാക്കാനും പദ്ധതിയൊരുക്കാനായി ഒരു കോടി രൂപ അനുവദിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്.
ചാലിയാറില്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ വന്നതോടെയാണ് മാവൂരിലെ തെങ്ങിലക്കടവ്, പുത്തന്‍കുളം, കല്‍പ്പള്ളി ഭാഗങ്ങളില്‍ വെള്ളം കയറി നീര്‍ത്തടം രൂപപ്പെട്ടത്. ഈ വെള്ളക്കെട്ടില്‍ എല്ലാ സീസണുകളിലും ധാരാളം ദേശാടനപ്പക്ഷികള്‍ വിരുന്നത്തെിയിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നീര്‍ത്തടങ്ങളാകെ പുല്ലും പായലും നിറഞ്ഞ് നശിക്കുകയാണ്. ഇതിന്‍െറ ഫലമായി പക്ഷികളുടെ വരവു കുറഞ്ഞു. അതോടെ, നിരീക്ഷകരും ടൂറിസ്റ്റുകളുമടക്കമുള്ളവര്‍ ഇവിടേക്ക് വരാതായി.
കൂടാതെ ഇതിനോടു ചേര്‍ന്നുകിടക്കുന്ന പള്ളിയോള്‍ പാടശേഖര സമിതിക്കു കീഴിലെ വയലുകളില്‍ വെള്ളം നിറഞ്ഞ് കൃഷി ചെയ്യാന്‍ പറ്റാതായിരുന്നു. ഇതേക്കുറിച്ച് പഠനം നടത്തി മാവൂര്‍ ഗവ. മാപ്പിള യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ നീര്‍ത്തട-കാര്‍ഷിക പ്രദേശ വികസനത്തിനുള്ള പദ്ധതി മാര്‍ഗരേഖ തയാറാക്കിയിരുന്നു. നീര്‍ത്തടത്തിന്‍െറ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ദേശാടനപ്പക്ഷികളുടെ ചിറകടിക്ക് കാതോര്‍ത്തുകിടന്ന മാവൂരില്‍ പുനരുജ്ജീവനത്തിനായി വിദ്യാര്‍ഥികളുടെ മാതൃക എന്ന പേരില്‍ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് എം.എല്‍.എ ബൃഹദ്പദ്ധതി തയാറാക്കാന്‍ ഫണ്ടനുവദിച്ചത്. രണ്ടു തലത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. കൃഷിയോഗ്യമാക്കാന്‍ കഴിയുന്ന പാടശേഖരങ്ങളെ വെള്ളത്തിന്‍െറ തോത് ക്രമീകരിച്ച് കൃഷിക്ക് പര്യാപ്തമാക്കുക, മറുഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ജലാശയവും പക്ഷിസങ്കേതവും ടൂറിസ്റ്റ് കേന്ദ്രവുമൊരുക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്‍െറ മുന്നോടിയായി നടത്തേണ്ട ആസൂത്രണങ്ങളുടെ ഏകോപനത്തിന് ജലസേചന വകുപ്പ് അസി. എന്‍ജിനീയര്‍ ഫൈസലിന് കോഓഡിനേറ്ററുടെ ചുമതല നല്‍കിയിട്ടുണ്ട്.
കുന്ദമംഗലം സി.ഡബ്ള്യു.ആര്‍.ഡി.എമ്മിന്‍െറ സഹകരണത്തോടെയാണ് പദ്ധതിയൊരുക്കുക. മാവൂര്‍ ഗ്രാമ പഞ്ചായത്ത്, കുന്ദമംഗലം ബ്ളോക് പഞ്ചായത്ത്, പ്രദേശത്തെ കര്‍ഷകര്‍, പഴമക്കാര്‍, ജനപ്രതിനിധികള്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. സി.ഡബ്ള്യു.ആര്‍.ഡി.എം ഒരു വര്‍ഷം മുമ്പ് തുടങ്ങിയ പഠനത്തിലൂടെ തയാറാക്കിയ റിപ്പോര്‍ട്ട് ശേഖരിച്ച ശേഷം വീണ്ടും സംഘം സ്ഥലത്തത്തെും.

Thursday, 13 December 2012

അനധികൃത മണല്‍ പിടികൂടി വിറ്റു

കല്പള്ളി: ചാലിയാറില്‍ നിന്ന് അനധികൃതമായി വാരിയെടുത്ത ഒന്നര ലോഡ് മണല്‍ മാവൂര്‍ എസ്.ഐ. എസ്.സജീവ് പിടികൂടി. മാവൂര്‍ കല്പള്ളിയിലെ ഇഷ്ടിക കമ്പനിക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കയറ്റിയിട്ട നിലയിലായിരുന്നു മണല്‍. മാവൂര്‍ വില്ലേജ് ഓഫീസര്‍ക്ക് മണല്‍ കൈമാറി. മണല്‍ 5040 രൂപയ്ക്ക് ലേലത്തില്‍ വിറ്റു.

Tuesday, 25 September 2012

ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്

കല്‍പ്പള്ളി:അതിവേഗത്തില്‍ ഓടിച്ചുപോയ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് സാരമായ പരിക്കേറ്റു. മാവൂര്‍ കല്‍പ്പള്ളി പൂത്തോട്ടത്തില്‍ ആലിയുടെ മകള്‍ മുനവ്വിറ (7) യ്ക്കാണ് പരിക്കുമൂലം കാല്‍ മുറിച്ചുമാറ്റേണ്ടിവന്നത്.
തിങ്കളാഴ്ച കാലത്ത് ഒമ്പതരയോടെ മാവൂര്‍- കോഴിക്കോട് റോഡില്‍ കല്‍പ്പള്ളിയിലാണ് അപകടം. തൊട്ടടുത്ത മഹ്‌ളറ പബ്ലിക് സ്‌കൂളിലേക്ക് കൂട്ടുകാര്‍ക്കൊപ്പം നടന്നു പോവുകയായിരുന്നു. മറ്റൊരു ബസ്സിനെ മറികടന്നു കുതിച്ചു വന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മുന്‍ഭാഗത്തെ ചക്രം കുട്ടിയുടെ കാലില്‍ കയറിയിറങ്ങി.
ഈ റോഡിലൂടെ ടിപ്പര്‍ലോറികളുടെ കുതിച്ചോട്ടം സ്ഥിരം കാഴ്ചയാണ്. ട്രാഫിക് സിഗ്‌നലുകള്‍ കണക്കിലെടുക്കാതെയാണ് മരണപ്പാച്ചില്‍. ഡിവൈഡറുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

Thursday, 29 March 2012

ദുബായ് പ്രീമിയര്‍ കപ്പിന് മുഹമ്മദ് ഇനായത്തും

മാവൂര്‍: ലോക അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പായ ദുബായ് പ്രീമിയര്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെപ്റ്റ് ടീമംഗമായ മാവൂര്‍ എം.എഫ്.എ. (മാവൂര്‍ ഫുട്‌ബോള്‍ അക്കാദമി)യിലെ മുഹമ്മദ് ഇനായത്ത് (13) നെ തിരഞ്ഞെടുത്തു.
മാവൂര്‍ ഗവണ്‍മെന്റ് മാപ്പിള യു.പി.സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയായ ഇനായത്ത് കല്പള്ളിയിലെ എറക്കോട്ടുമ്മല്‍ അഹമ്മദ്-സുലൈഖ ദമ്പതിമാരുടെ മകനാണ്.

Monday, 9 January 2012

വെള്ളക്കെട്ടില്‍ ബൈക്ക് യാത്രികര്‍ വീണെന്നുള്ള വാര്‍ത്ത ആശങ്ക പരത്തി

കാര്യാട്ട്: റോഡരികിലെ വെള്ളക്കെട്ടില്‍ ബൈക്ക്‌യാത്രികന്‍ വീണെന്ന വാര്‍ത്ത ആശങ്ക പരത്തി. മാവൂര്‍-കോഴിക്കോട് റൂട്ടില്‍ കാര്യാട്ട് വളവിനടുത്തുള്ള വെള്ളക്കെട്ടിലാണ് ബൈക്ക് യാത്രക്കാരന്‍ വീണതായി അഭ്യൂഹം പരന്നത്. ഇതോടെ നാട്ടുകാരും മുക്കത്തുനിന്ന് എ.ഐ. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും മാവൂര്‍ പോലീസും സ്ഥലത്തെത്തി.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മാവൂരിലേക്ക് വരികയായിരുന്ന ഒരു സ്വകാര്യ ബസ്സിലെ യാത്രക്കാരനാണ്, ബൈക്ക് യാത്രികന്‍ വെള്ളക്കെട്ടിലേക്ക് വീഴുന്നത് കണ്ടതത്രെ. വിവരം ഇയാള്‍ ബസ് ജീവനക്കാരോട് പറഞ്ഞു. ബസ് ജീവനക്കാര്‍ അടുത്ത കവലയില്‍ ബസ് നിര്‍ത്തി വിവരം നാട്ടുകാരോട് പറഞ്ഞു. നൂറുകണക്കിനാളുകള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

Tuesday, 6 December 2011

ആലോചനായോഗം

മാവൂര്‍: മൂന്നു പഞ്ചായത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതും നാശം നേരിട്ടുകൊണ്ടിരിക്കുന്നതുമായ മാമ്പുഴ സംരക്ഷിക്കുന്നതിപ്പെറ്റി ആലോചിക്കുന്നതിന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. വിളിച്ചുചേര്‍ക്കുന്ന യോഗം ഏഴിന് രാവിലെ പത്തിന് പെരുമണ്ണ പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക സന്നദ്ധ സംഘടനാ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ. അറിയിച്ചു.

Wednesday, 30 November 2011

ഫണ്ട് ഉദ്ഘാടനം ചെയ്തു


മാവൂര്‍: കണ്ണിപറമ്പ് ശിവക്ഷേത്രം ശ്രീകോവില്‍ പുനരുദ്ധാരണത്തിന് ഫണ്ട് സമാഹരണം പുനരുദ്ധാരണ മാര്‍ഗദര്‍ശി എന്‍.എന്‍. രാജീവ്ജി ഉദ്ഘാടനം ചെയ്തു. സ്വര്‍ണ വ്യാപാരി എം. സാമിക്കുട്ടിയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ പാലക്കോള്‍ ദാമോദരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. മാനേജിങ് ട്രസ്റ്റി പറമ്പത്ത് വാസുദേവന്‍ നമ്പൂതിരി, പി.ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എം.ഗോപാലന്‍ നായര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ നമ്പീശന്‍ നന്ദിയും പറഞ്ഞു.