കല്‍പ്പള്ളി:അതിവേഗത്തില്‍ ഓടിച്ചുപോയ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂള്‍
വിദ്യാര്‍ഥിനിക്ക് സാരമായ പരിക്കേറ്റു. മാവൂര്‍ കല്‍പ്പള്ളി
പൂത്തോട്ടത്തില്‍ ആലിയുടെ മകള്‍ മുനവ്വിറ (7) യ്ക്കാണ് പരിക്കുമൂലം കാല്‍
മുറിച്ചുമാറ്റേണ്ടിവന്നത്.
തിങ്കളാഴ്ച കാലത്ത് ഒമ്പതരയോടെ മാവൂര്‍- കോഴിക്കോട് റോഡില്‍ കല്‍പ്പള്ളിയിലാണ് അപകടം. തൊട്ടടുത്ത മഹ്‌ളറ പബ്ലിക് സ്‌കൂളിലേക്ക് കൂട്ടുകാര്‍ക്കൊപ്പം നടന്നു പോവുകയായിരുന്നു. മറ്റൊരു ബസ്സിനെ മറികടന്നു കുതിച്ചു വന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മുന്‍ഭാഗത്തെ ചക്രം കുട്ടിയുടെ കാലില്‍ കയറിയിറങ്ങി.
ഈ റോഡിലൂടെ ടിപ്പര്‍ലോറികളുടെ കുതിച്ചോട്ടം സ്ഥിരം കാഴ്ചയാണ്. ട്രാഫിക് സിഗ്‌നലുകള്‍ കണക്കിലെടുക്കാതെയാണ് മരണപ്പാച്ചില്‍. ഡിവൈഡറുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.