Tuesday, 25 September 2012

റൂറല്‍ ഉപജില്ലാ കലോത്സവം മാവൂരില്‍

മാവൂര്‍: കോഴിക്കോട് റൂറല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെയുള്ള ദിവസങ്ങളില്‍ മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. പ്രൈമറിതലം മുതല്‍ പ്ലസ് ടുവരെയുള്ള എഴുപതോളം വിദ്യാലയങ്ങളിലെ കലാപ്രതിഭകള്‍ ഉത്സവത്തില്‍ മാറ്റുരയ്ക്കും.
മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടകസമിതി രൂപവത്കരണയോഗം സപ്തംബര്‍ 27ന് വ്യാഴാഴ്ച മാവൂര്‍ കമ്യൂണിറ്റി ഹാളില്‍ ചേരും.