Showing posts with label Arayancode. Show all posts
Showing posts with label Arayancode. Show all posts
Wednesday, 6 February 2013
Friday, 18 January 2013
പാമ്പിനെ പിടികൂടി
സൗത്ത് അരയങ്കോട് മഞ്ഞക്കോട്ട് ശിവരാമന്റെ വീട്ടുമുറ്റത്തെ മണ്‍പുറ്റിനുള്ളിലാണ് ഉഗ്രവിഷമുള്ള വെള്ളവെമ്പാലമൂര്‍ഖന്‍ കയറിപ്പറ്റിയത്.
താമരശ്ശേരി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റര്‍ ബാലന്റെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. പാമ്പ്പിടിത്ത വിദഗ്ധനായ വി.ടി. പ്രസാദ് മണ്‍പുറ്റ് പൊളിച്ച് വെള്ളവെമ്പാലയെ പിടികൂടി പാത്രത്തിലേക്ക് മാറ്റിയതോടെയാണ് നാട്ടുകാര്‍ക്കും ശിവരാമന്റെ കുടുംബത്തിനും ശ്വാസം നേരേവീണത്. പാമ്പിനെ താമരശ്ശേരിയിലെ മൃഗഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചശേഷം വനത്തില്‍ തുറന്നുവിടും.
Sunday, 2 September 2012
ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
അടുവാട്: അടുവാട് എ.എല്‍.പി. സ്‌കൂളിന് സമീപം മിനിബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. കുന്ദമംഗലത്ത് നിന്ന് നെച്ചൂളി വഴി മാവൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന മലബാര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുതിരാടം തെക്കന്‍വളവ് കഴിഞ്ഞുള്ള ആലുംചുവട് ഇറക്കത്തിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് താഴ്ഭാഗത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. രണ്ടുതവണ കിഴ്‌മേല്‍ മറിഞ്ഞ വണ്ടി ഒരു തെങ്ങില്‍ തട്ടി നിന്നതിനാല്‍ തൊട്ടടുത്ത വീടിന് മുകളിലേക്ക് പതിക്കുന്നത് ഒഴിവായി.
പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
പരിക്കേറ്റ് ആസ്പത്രിയിലുള്ളവര്‍: ജമീല (48) വാഴക്കാട്, ചന്ദ്രന്‍ (49) അടുവാട്, അബ്ദുള്‍ ഹമീദ് (48) അടുവാട്, കമ്മുക്കുട്ടി (50) മാവൂര്‍, കണ്ടത്തി (65) നെച്ചൂളി, കൃഷ്ണദാസ് (51) കണ്ണിപറമ്പ്, ഷമീര്‍ (22) പനങ്ങോട്, രാജേന്ദ്രന്‍ (25) മാവൂര്‍, ഗിരീഷ് (31) മാവൂര്‍, സച്ചിന്‍ (21) പൈങ്ങോട്ടുപുറം, ദിവാകരന്‍ (58) മാവൂര്‍, ജാനകി (27) നെച്ചൂളി, സുധാകരന്‍ (55) ചെറൂപ്പ, സഹീറ (26) മാവൂര്‍, അപ്പുട്ടി (44) ചൂലൂര്‍, ഡ്രൈവര്‍ മജ്‌റൂഫ് (21) പൂവ്വാട്ടുപറമ്പ്, ഉനൈസ് (21) പാഴൂര്‍, അബ്ദുല്‍ മജീദ് (38) മാവൂര്‍, ടിജു (31) ചേവായൂര്‍, ശോഭന (51) മാവൂര്‍.

Saturday, 7 July 2012
Friday, 11 May 2012
നാഗപ്പാട്ട് ഉത്സവം
വെള്ളലശ്ശേരി: വെള്ളലശ്ശേരി പറമ്പില്‍ കാവില്‍ നാഗപ്പാട്ട് ഉത്സവം 21 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ നടക്കും.
Thursday, 1 March 2012
ചന്ദന കാതല്‍ പിടികൂടി
അരയങ്കോട്: വീടിന് പിറകുവശത്ത് വെച്ച് ചെത്തി മിനുക്കുകയായിരുന്ന 3.2 കി.ഗ്രാം ചന്ദനക്കാതല്‍ പോലീസ് പിടികൂടി. അരയങ്കോട് അയ്യപ്പന്‍ കുളങ്ങരയിലെ വീടിനു പിറകില്‍ നിന്നാണ് ചന്ദനം പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാവൂര്‍ എ.എസ്.ഐ. സി.ജി. ഷാജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. മോഹനന്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ചന്ദനം ചെത്തുകയായിരുന്ന അയ്യപ്പന്‍ കുളങ്ങര അബ്ദുള്‍കരീം (42), താഴെകണ്ടി സുള്‍ഫീക്കര്‍ (26) എന്നിവരെ അറസ്റ്റ് ചെയ്തു.
Monday, 23 January 2012
റാങ്ക് ജേതാവിനെ അനുമോദിച്ചു
മാവൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ. ഹിന്ദി പരീക്ഷയില്‍ രണ്ടാംറാങ്ക് വിജയം കരസ്ഥമാക്കിയ അരയങ്കോടിലെ പി. നീതുവിനെ മാവൂര്‍ ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഓട്ടോ തൊഴിലാളികളുടെ ഉപഹാരം മാവൂര്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണന്‍കുട്ടി നീതുവിന് സമ്മാനിച്ചു.
ടി. ബിനീഷ് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രന്‍, പി. ഷംസുദ്ദീന്‍, പി. മനോജ് എന്നിവര്‍ സംസാരിച്ചു.
ടി. ബിനീഷ് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രന്‍, പി. ഷംസുദ്ദീന്‍, പി. മനോജ് എന്നിവര്‍ സംസാരിച്ചു.
Sunday, 15 January 2012
സ്വീകരണം ഇന്ന്
അരയങ്കോട: ഹാന്‍വീവ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ എം.എല്‍.എ. യു.സി. രാമന് ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് അരയങ്കോടില്‍ സ്വീകരണം നല്‍കും. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
Tuesday, 10 January 2012
വര്‍ണോത്സവം
അരയങ്കോട്: കലിക്കറ്റ് കലാമന്ദിര്‍ സംഘടിപ്പിക്കുന്ന ജില്ലാതല ബാലചിത്രരചനാമത്സരം 'വര്‍ണോത്സവം' ജനവരി 29-ന് അരയങ്കോട് എ.എല്‍.പി. സ്‌കൂളില്‍ നടക്കും. എല്‍.പി. യു.പി. വിഭാഗം കുട്ടികള്‍ക്കാണ് മത്സരം. കാര്‍ട്ടൂണിസ്റ്റ് എം. ദിലീപ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനവരി 20-ന് മുമ്പ് കലിക്കറ്റ് കലാമന്ദിര്‍, സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് അരയങ്കോട്, പി.ഒ. വെള്ളലശ്ശേരി എന്ന വിലാസത്തിലോ 9048178971, 9847215304 എന്നീ ഫോണ്‍നമ്പറിലോ ബന്ധപ്പെട്ട് പേര് റജിസ്റ്റര്‍ ചെയ്യണം.
നേത്രദാന സമ്മതപത്രം സമര്‍പ്പിച്ചു
അരയങ്കോട്: സേവാഭാരതിയുമായി സഹകരിച്ച് അരയങ്കോട് വിവേകാനന്ദ സ്വാശ്രയസംഘം സംഘടിപ്പിച്ച് നേത്രദാന സമ്മതപത്ര സമര്‍പ്പണ ക്യാമ്പ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എ.വി. അനില്‍കുമാറില്‍ നിന്ന് ആദ്യ സമ്മതപത്രം ഏറ്റുവാങ്ങി. പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.എം. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സി. സുരേഷ്, വാസന്തി വിജയന്‍, കെ. വിശാലാക്ഷി, ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എ. സജേഷ് സ്വാഗതവും പി. പ്രസാദ് നന്ദിയും പറഞ്ഞു.
Saturday, 24 December 2011
മൂസ മൗലവി അനുസ്മരണം
അരയങ്കോട്: എം.വി. മൂസ മൗലവി അനുസ്മരണസമ്മേളനം ഞായറാഴ്ച വൈകിട്ട് ഏഴിന് അരയങ്കോട് എ.എല്‍.പി. സ്‌കൂളില്‍ നടക്കും. ടി.പി. ചെറൂപ്പ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ. യു.സി. രാമന്‍ പങ്കെടുക്കും.
Thursday, 15 December 2011
അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
ചിറ്റാരിപ്പിലാക്കല്‍: എം.എസ്.എസ്. യൂത്ത്‌വിങ് ചിറ്റാരിപ്പിലാക്കല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അബാക്ക് അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. എം.എസ്.എസ്. പ്രവര്‍ത്തകസംഗമം എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി പി.ടി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ടി.കെ. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ് അഷ്‌റഫ്, പി.പി. അബ്ദുറഹിമാന്‍, ആര്‍.പി. അഷ്‌റഫ്, സി.കെ. അഹമ്മദ്, ഇ. യൂനുസ്, പി. റഹീസ്, സലാം സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. നിസാര്‍ സ്വാഗതവും എം. ജലീല്‍ നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)