Sunday, 2 September 2012

ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

അടുവാട്: അടുവാട് എ.എല്‍.പി. സ്‌കൂളിന് സമീപം മിനിബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. കുന്ദമംഗലത്ത് നിന്ന് നെച്ചൂളി വഴി മാവൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന മലബാര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുതിരാടം തെക്കന്‍വളവ് കഴിഞ്ഞുള്ള ആലുംചുവട് ഇറക്കത്തിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് താഴ്ഭാഗത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. രണ്ടുതവണ കിഴ്‌മേല്‍ മറിഞ്ഞ വണ്ടി ഒരു തെങ്ങില്‍ തട്ടി നിന്നതിനാല്‍ തൊട്ടടുത്ത വീടിന് മുകളിലേക്ക് പതിക്കുന്നത് ഒഴിവായി.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ആസ്​പത്രിയിലെത്തിക്കുകയായിരുന്നു.

പരിക്കേറ്റ് ആസ്​പത്രിയിലുള്ളവര്‍: ജമീല (48) വാഴക്കാട്, ചന്ദ്രന്‍ (49) അടുവാട്, അബ്ദുള്‍ ഹമീദ് (48) അടുവാട്, കമ്മുക്കുട്ടി (50) മാവൂര്‍, കണ്ടത്തി (65) നെച്ചൂളി, കൃഷ്ണദാസ് (51) കണ്ണിപറമ്പ്, ഷമീര്‍ (22) പനങ്ങോട്, രാജേന്ദ്രന്‍ (25) മാവൂര്‍, ഗിരീഷ് (31) മാവൂര്‍, സച്ചിന്‍ (21) പൈങ്ങോട്ടുപുറം, ദിവാകരന്‍ (58) മാവൂര്‍, ജാനകി (27) നെച്ചൂളി, സുധാകരന്‍ (55) ചെറൂപ്പ, സഹീറ (26) മാവൂര്‍, അപ്പുട്ടി (44) ചൂലൂര്‍, ഡ്രൈവര്‍ മജ്‌റൂഫ് (21) പൂവ്വാട്ടുപറമ്പ്, ഉനൈസ് (21) പാഴൂര്‍, അബ്ദുല്‍ മജീദ് (38) മാവൂര്‍, ടിജു (31) ചേവായൂര്‍, ശോഭന (51) മാവൂര്‍.