മാവൂര്‍: ദേശീയ ഗണിതശാസ്ത്രവര്‍ഷത്തിന്റെ ഭാഗമായി മാവൂര്‍ ബി.ആര്‍.സി. ഗണിത സെമിനാര്‍ നടത്തി. ഗണിത പുസ്തകപ്രദര്‍ശനം, പസ്സില്‍, ഗണിതഗെയിം, മോഡല്‍പ്രദര്‍ശനം എന്നിവയും നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് സെമിനാര്‍ ഉദ്ഘാടനംചെയ്തു. ഡി.പി.ഒ ഡോ. അബ്ദുല്‍റഷീദ് കിളിയാനി അധ്യക്ഷതവഹിച്ചു. സി.കെ. വിജയന്‍, ജനാര്‍ദനന്‍, എന്‍. അബ്ദുറഹിമാന്‍, എം. നാരായണന്‍ നമ്പൂതിരി, തോമസ് മുണ്ടപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.