Tuesday, 11 September 2012

ഉപരോധസമരം വിജയിപ്പിക്കും

മാവൂര്‍:സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 26 നു നടത്തുന്ന കളക്ടറേറ്റ് ഉപരോധസമരം വിജയിപ്പിക്കാന്‍ കുന്ദമംഗലം ഏരിയാ ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) സമ്മേളനം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എം. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. ജേക്കബ് അധ്യക്ഷത വഹിച്ചു. പി. ഷിബു, എന്‍. കോയ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി. ജേക്കബ് (പ്രസി.), ഷിബു (ജ.സെക്ര.), എന്‍. കോയ (ഖജാ.).