മാവൂര്‍

കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്ക് പരിധിയില്‍ മാവൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാവൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.48 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചാത്തമംഗലം പഞ്ചായത്ത്, തെക്ക് വാഴക്കാട്(മലപ്പുറം), പെരുവയല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് പെരുവയല്‍ പഞ്ചായത്ത്, കിഴക്ക് ചാത്തമംഗലം, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിന്റെ 4 വാര്‍ഡുകളിലൂടെ ഒഴുകുന്ന ചെറുപുഴയും 5 വാര്‍ഡുകളുമായി‍ ബന്ധപ്പെട്ടു കൊണ്ടും മലപ്പുറം കോഴിക്കോട് ജില്ലകളെ വേര്‍തിരിക്കുന്നതുമായ ചാലിയാര്‍ പുഴ ബേപ്പൂരില്‍ അറബിക്കടലില്‍ ചേരുന്നു. ചെറുപുഴ പഞ്ചായത്തിന്റെ അമ്പായതൊടിവെച്ച് ചാലിയാറുമായി സന്ധിക്കുന്നു. പഞ്ചായത്തിന് കിഴക്ക്-തെക്ക് ഒഴുകുന്ന ചാലിയാറിന് നടുവിലായി ഊര്‍ക്കടവ് ഭാഗത്ത് പച്ചപ്പോടുകൂടിയ ഒരു തുരുത്ത് സ്ഥിതി ചെയ്യുന്നു. വി.പി.ഗോഹന്‍ എന്ന ഉദ്യോഗസ്ഥന്‍ അക്കാലത്ത് മുളയില്‍ നിന്ന് പള്‍പ്പ് ഉണ്ടാക്കുന്ന വിദ്യ കണ്ടു പിടിച്ചു. 1959-ല്‍ കമ്പനിക്കാവശ്യമായ സ്ഥലമെടുപ്പ് നടത്തി. 1963-ല്‍ ഉല്‍പ്പാദനം ആരംഭിച്ചു. 10000-ത്തിലധികം പേര്‍ അന്ന് തൊഴിലാളികളായി ജോലി ചെയ്തിരുന്നു. കമ്പനിയുടെ വരവോടു കൂടിയാണ് ഒരു സമൂഹമെന്ന നിലയില്‍ ക്രിസ്ത്യാനികള്‍ മാവൂര്‍ പ്രദേശങ്ങളില്‍ എത്തിയത്. പാറമ്മല്‍ ക്രിസ്തുരാജ് ചര്‍ച്ച് ആയിരുന്നു അവരുടെ ആദ്യത്തെ ആരാധനാലയം.മാവൂരിന്റെ സാമ്പത്തിക-സാമൂഹിക സാംസ്കാരിക രംഗത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാക്കുന്നതിന് ഈ വ്യാവസായിക സ്ഥാപനം കാരണമായി. 1962-ന് അല്‍പ്പം മുമ്പായി കമ്പനിയുടെ ആവശ്യാര്‍ത്ഥം ഇവിടെ വൈദ്യുതി എത്തി. കമ്പനിയുടെ വരവോടെ ഇന്ത്യയുടെ ഭൂപടത്തില്‍ കേരളത്തിന്റെയും മാവൂരിന്റെയും സ്ഥാനം ഉയര്‍ന്നു നിന്നു. ഒന്നോ രണ്ടോ പീടിക മാത്രം ഉണ്ടായിരുന്ന മാവൂര്‍ ഒരു ചെറിയ പട്ടണമായിമാറി. കമ്പനിയുടെ വരവോടെ തെങ്ങിലക്കടവില്‍ പുഴക്ക് പാലം പണിതു. അതിനുമുമ്പ് ചെറുപ്പ വരെയായിരുന്നു ബസ് സര്‍വ്വീസ് ഉണ്ടായിരുന്നത്.