അരയങ്കോട്: വീടിന് പിറകുവശത്ത് വെച്ച് ചെത്തി മിനുക്കുകയായിരുന്ന 3.2 കി.ഗ്രാം ചന്ദനക്കാതല്‍ പോലീസ് പിടികൂടി. അരയങ്കോട് അയ്യപ്പന്‍ കുളങ്ങരയിലെ വീടിനു പിറകില്‍ നിന്നാണ് ചന്ദനം പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാവൂര്‍ എ.എസ്.ഐ. സി.ജി. ഷാജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. മോഹനന്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ചന്ദനം ചെത്തുകയായിരുന്ന അയ്യപ്പന്‍ കുളങ്ങര അബ്ദുള്‍കരീം (42), താഴെകണ്ടി സുള്‍ഫീക്കര്‍ (26) എന്നിവരെ അറസ്റ്റ് ചെയ്തു.