Thursday, 8 March 2012

'രാഗം' കലോത്സവത്തിന് തിരിതെളിഞ്ഞു

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി) കലോത്സവമായ 'രാഗം' 12-ന് തുടക്കമായി. കേരളത്തിനകത്തും പുറത്തുമുള്ള ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുക. 12 വേദികളിലായി 52 ഇനങ്ങളിലാണ് മത്സരം. രചനാ മത്സരങ്ങള്‍ക്കുപുറമെ ഫാഷന്‍ ഷോ, റോക്ക് മ്യൂസിക്, വെസ്റ്റേണ്‍ ഓര്‍ക്കസ്ട്ര, ഈസ്റ്റേണ്‍ ഓര്‍ക്കസ്ട്ര എന്നിവയാണ് പ്രധാന മത്സരഇനങ്ങള്‍.
മൂന്നുദിവസങ്ങളിലും പ്രത്യേക പ്രദര്‍ശനപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധ ഗായകരായ സൂരജ് ജഗന്‍, രഞ്ജിത്ത് ഗോവിന്ദ്, സുഖ്‌വിന്ദര്‍ സിങ്, റനീന റെഡ്ഡി എന്നിവര്‍ നയിക്കുന്ന ഹിന്ദി, തമിഴ്, തെലുങ്ക് സംഗീതനിശ, 'ജയില്‍ ബ്രീക്ക്' യൂറോപ്യന്‍ റോക്ക് ബാന്‍ഡ്, ബൈക്ക് സ്റ്റണ്ടിങ്, മോക്‌ടെയ്ല്‍ മിക്‌സിങ്, സെല്‍ഫ് ഡിഫന്‍സ് വര്‍ക്ക്‌ഷോപ്പ്, സ്ട്രീറ്റ് മാജിക്, സ്ലാപ് സോക്കര്‍, സോര്‍ബിങ്, ആര്‍ച്ചറി, ഷൂട്ടിങ് എന്നീ പരിപാടികളും അരങ്ങേറും.
കലോത്സവം സിനിമാ സംവിധായകന്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. എം.എന്‍. ബന്ദോബാധ്യായ് അധ്യക്ഷതവഹിച്ചു. 'രാഗം' കണ്‍വീനര്‍ ശരത് മേനോന്‍, ഡോ. എന്‍. സുദര്‍ശന്‍, ഡോ. സി. മുരളീധരന്‍, ജി. ജയപ്രകാശന്‍, എം. സാജിദ്, മിഹിര്‍ പിള്ള എന്നിവര്‍ സംസാരിച്ചു. കലോത്സവം ശനിയാഴ്ച സമാപിക്കും.