താത്തൂര്‍: താത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠാദിന മഹോത്സവം മാര്‍ച്ച് 23, 24, 25 തിയ്യതികളില്‍ നടക്കും. ഒന്നാം ദിവസം നിര്‍മാല്യ ദര്‍ശനത്തോടെ തുടങ്ങുന്ന ഉത്സവ പരിപാടികള്‍ മൂന്നാം ദിവസം രാത്രി ഒമ്പതരയ്ക്കുള്ള കരിമരുന്ന് പ്രയോഗത്തോടെ സമാപിക്കും. നൃത്തനൃത്യങ്ങള്‍, വില്‍പ്പാട്ട്, നാടകം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.