മാവൂര്‍: മഴക്കാല രോഗങ്ങള്‍ തടയാനും പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കാനും മാവൂരില്‍ പനി ക്ലിനിക്ക് തുടങ്ങി. മാവൂര്‍ അങ്ങാടിക്ക് സമീപത്തെ ഹെല്‍ത്ത് സബ്‌സെന്ററിലാണ് പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 12 മണിവരെയാണ് ക്ലിനിക്ക് പ്രവര്‍ത്തനം. മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് അംഗം മാങ്ങാട്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വളപ്പില്‍ റസാഖ്, വിശാലാക്ഷി, പി. അപ്പു ക്കുഞ്ഞന്‍, കെ. ഉസ്മാന്‍, വി. ശ്രീജ, കെ. ഗോപാലന്‍, ഡോ. ബിന്ദു, ലളിത, കെ. വിജയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.