Saturday, 23 June 2012

പനി ക്ലിനിക് ഉദ്ഘാടനം തിങ്കളാഴ്ച

മാവൂര്‍: വൈറല്‍ പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയെ പ്രതിരോധിക്കാന്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രത്യേക പനി ക്ലിനിക്ക് തുറക്കുന്നു. ചെറൂപ്പ ആസ്​പത്രിയുടെ സഹകരണത്തോടെ മാവൂര്‍ ആരോഗ്യ ഉപകേന്ദ്രത്തിലാണ് പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ക്ലിനിക്കിന്റെ ഉദ്ഘാടനം ജൂണ്‍ 25-ന് കാലത്ത് ഒമ്പതിനു നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് അറിയിച്ചു. എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും കാലത്ത് ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക എന്ന് ചെറൂപ്പ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.