Friday, 22 June 2012

കളക്ടര്‍ നടപടിയെടുക്കണം

പൈപ്പ്‌ലൈന്‍: പാചകവാതക സിലിണ്ടറിന് ഉപഭോക്താക്കളില്‍ നിന്ന് അധിക സര്‍വീസ് ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് പൈപ്പ്‌ലൈന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.പി. ഗോപാലപ്പിള്ള അധ്യക്ഷത വഹിച്ചു. എം. രാമകൃഷ്ണന്‍, ഇ.എന്‍. അരവിന്ദന്‍, വാസന്തി. കെ.സി, കെ. ദിനേശ് മണി, എം.ടി. രഞ്ജിത്ത്, കെ. അനില്‍കുമാര്‍, ഗീത. കെ.സി. തുടങ്ങിയവര്‍ സംസാരിച്ചു.