Tuesday, 25 September 2012

അനുശോചിച്ചു

മാവൂര്‍:സിനിമാ നടന്‍ തിലകന്റെ നിര്യാണത്തില്‍ പുരോഗമന കലാസാഹിത്യ സംഘം മാവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുശോചിച്ചു. തിലകന്റെ ചിത്രമേന്തി നടത്തിയ മൗന ജാഥയില്‍ കലാസാംസ്‌കാരിക നായകരും പ്രവര്‍ത്തകരും പങ്കെടുത്തു.
യോഗത്തില്‍ സി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. മാവൂര്‍ വിജയന്‍, ആര്‍. ഗോപിനാഥ്, കെ.പി.വിജയന്‍, ജി.ആര്‍. വാര്യര്‍, ഇ.എന്‍. പ്രേമനാഥ്, കെ. രാമദാസ്, സുധാകരന്‍ ചൂലൂര്‍ എന്നിവര്‍ സംസാരിച്ചു.