മാവൂര്‍: മൂന്നു പഞ്ചായത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതും നാശം നേരിട്ടുകൊണ്ടിരിക്കുന്നതുമായ മാമ്പുഴ സംരക്ഷിക്കുന്നതിപ്പെറ്റി ആലോചിക്കുന്നതിന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. വിളിച്ചുചേര്‍ക്കുന്ന യോഗം ഏഴിന് രാവിലെ പത്തിന് പെരുമണ്ണ പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക സന്നദ്ധ സംഘടനാ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ. അറിയിച്ചു.