മാവൂര്‍: കണ്ണിപറമ്പ് കിഴക്കുംകരകാവ് ദേവസ്വം ട്രസ്റ്റ് മണ്ഡലകാലത്ത് നടത്തിവരാറുള്ള പ്രത്യേക വഴിപാടുകളായ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഭഗവതി സേവ എന്നിവ ഡിസംബര്‍ 11-ന് പുലര്‍ച്ചെ അഞ്ചിനും ഏഴിനും ഇടയില്‍ നടക്കും. 25-ന് വൈകീട്ട് ആറിന് ദീപസമര്‍പ്പണവും ഉണ്ടാകും.