മാവൂര്‍: കണ്ണിപറമ്പ് ശിവക്ഷേത്രം ശ്രീകോവില്‍ പുനരുദ്ധാരണത്തിന് ഫണ്ട് സമാഹരണം പുനരുദ്ധാരണ മാര്‍ഗദര്‍ശി എന്‍.എന്‍. രാജീവ്ജി ഉദ്ഘാടനം ചെയ്തു. സ്വര്‍ണ വ്യാപാരി എം. സാമിക്കുട്ടിയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ പാലക്കോള്‍ ദാമോദരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. മാനേജിങ് ട്രസ്റ്റി പറമ്പത്ത് വാസുദേവന്‍ നമ്പൂതിരി, പി.ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എം.ഗോപാലന്‍ നായര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ നമ്പീശന്‍ നന്ദിയും പറഞ്ഞു.