സെഞ്ച്വറികളില്‍ സെഞ്ചൂറിയനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതി. നൂറ് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതിയും റെക്കോഡുകളുടെ സഹയാത്രികനായ സച്ചിന് ഇനി സ്വന്തം. ഒരു പക്ഷേ ക്രിക്കറ്റ് ലോകം സച്ചിന് മാത്രം കഴിയുന്നത് എന്ന് കാത്തിരുന്ന അപൂര്‍വ റെക്കോഡാണിത്.
ഏകദിന മത്സരങ്ങളിലെ ശ്രദ്ധേയമായ റെക്കോഡുകളെല്ലാം സ്വന്തം പേരിലാക്കിയ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ബ്രാഡ്മാന് 100 റണ്‍സ് ശരാശരി തികയ്ക്കാനാകെ പോയതുപോലെ നൂറു സെഞ്ച്വറി എന്ന അസുലഭ നേട്ടം തികയ്ക്കാനാകാതെ പോകുമോ എന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പോലും അടക്കം പറയാന്‍ തുടങ്ങിയ ഘട്ടത്തിലാണ് സച്ചിന്‍ നൂറില്‍ 100 തികച്ചത്. അന്താരാഷ്ട്ര കരിയറില്‍ സച്ചിന്റെ ബാറ്റില്‍ നിന്ന് ഇതിനോടകം പിറന്നത് 33,850 ലേറെ റണ്‍സാണ്.