കണ്ണിപറമ്പ്: കണ്ണിപറമ്പ് ചിറക്കല്‍താഴം കിഴക്കുംകര കാവിലെ പാട്ടുതാലപ്പൊലി മഹോത്സവം ഞായറാഴ്ച തുടങ്ങും. കാലത്ത് അഞ്ചിന് നടക്കുന്ന മഹാഗണപതി ഹോമത്തിന് നടുവിലേടത്ത് ദേവന്‍നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ച്ച് 23 വരെ നീളുന്ന ഉത്സവപരിപാടികളില്‍ ദണ്ഡന്‍കാവുകളില്‍നിന്നുള്ള വരവുകള്‍, കലാപരിപാടികള്‍, തായബക, വിവിധ ദേശക്കാരുടെ ആഘോഷവരവുകള്‍, വരവു സ്വീകരിക്കല്‍, കരിമരുന്നുപ്രയോഗം തുടങ്ങിയവയുണ്ടാകും. ഉത്സവദിവസങ്ങളില്‍ രാത്രി എട്ടു മുതല്‍ പ്രസാദഊട്ടും നടക്കും.