മാവൂര്‍: മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ശില്പശാല നടത്തി. സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനുവേണ്ടിയായിരുന്നു ശില്പശാല. പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ മാങ്ങാട്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വളപ്പില്‍ റസാഖ് ആശംസകളര്‍പ്പിച്ചു. ഡയറ്റ് ഫാക്കല്‍റ്റി വി. പരമേശ്വരന്‍, ബി.പി.ഒ. സി. അബ്ദുല്‍ ജബ്ബാര്‍, ട്രെയ്‌നര്‍ എം.കെ. വേണു ഗോപാല്‍, എം. കുഞ്ഞിമൊയ്തീന്‍കുട്ടി, അബ്ദുള്ള മാനൊടുകയില്‍, ഗിരീഷ് കമ്പളത്ത് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളിലെയും പ്രധാനാധ്യാപകര്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.