Thursday, 9 August 2012

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

പനങ്ങോട്: പനങ്ങോട് പൈപ്പലൈന്‍ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പി.എച്ച്.ഇ.ഡി. വെസ്റ്റ് പാഴൂര്‍ നാറാണത്ത് ഷബീര്‍ (21) നാണ് തലയ്ക്ക് പരിക്കേറ്റത്. ഷബീറിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. മാവൂര്‍ ഭാഗത്തുനിന്ന് പി.എച്ച്.ഇ.ഡി. ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ മുപ്പതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ പുറത്തെടുത്തത്.