പി.എച്ച്.ഇ.ഡി: ബഹുജനങ്ങളില്‍ ഖുര്‍ആനിക വിജ്ഞാനം പോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള വിജ്ഞാന പരീക്ഷ ബുധനാഴ്ച പി.എച്ച്.ഇ.ഡി. സലഫിസെന്ററില്‍ കാലത്ത് പത്തിന് നടക്കും. കൂളിമാട് യൂണിറ്റ് ഖുര്‍ആന്‍ ലേണിങ് സ്‌കൂളാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതല്‍ മാര്‍ക്കുനേടുന്ന ആള്‍ക്ക് ഏഴായിരത്തഞ്ഞൂറ് രൂപ വിലയുള്ള ഡിജിറ്റല്‍ ഖുര്‍ആനാണ് സമ്മാനം. മറ്റ് വിജയികള്‍ക്ക് മുഹമ്മദ് അമാനി മൗലവി തയ്യാറാക്കിയ ഖുര്‍ ആന്‍ പരിഭാഷ സമ്മാനിക്കും. ചെറിയ പെരുന്നാള്‍ ദിനത്തിലെ ഈദ്ഗാഹില്‍ വെച്ച് വിജയികളെ പ്രഖ്യാപിക്കും.