Saturday, 18 August 2012

കര്‍ഷകദിനം ആചരിച്ചു

മാവൂര്‍: മാവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു.
മികച്ച കര്‍ഷകരായ മണിങ്ങാതൊടി ഗോപാലന്‍, പുതിയേടത്തില്‍ ഭാസ്‌കരന്‍ നായര്‍, കൊക്കഞ്ചേരി ഹസ്സന്‍കുട്ടി, അരിയായി കരിപ്പാപള്ളി, അമ്മാളു കണയരുകുന്ന്, അബൂബക്കര്‍ തോട്ടുംകുടി എന്നിവരെ ആദരിച്ചു.

സിദ്ദീഖ് കോഴിശ്ശേരിമഠം, നെല്ലിക്കോട്ടുകുഴി കുഞ്ഞിമുഹമ്മദ്, അബ്ദുറഹിമാന്‍ തെക്കേ കാവുങ്ങല്‍ എന്നിവര്‍ക്കുള്ള മണ്ണ് ആരോഗ്യകാര്‍ഡ് പഞ്ചായത്തംഗം കെ. ഉസ്മാന്‍ വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ. ഗോപാലന്‍, കെ.എം. അപ്പുക്കുഞ്ഞന്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് ഷീല്‍ഡുകള്‍ വിതരണം ചെയ്തു.