Tuesday, 21 August 2012

ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

മാവൂര്‍: ജി.എം.യു.പി. സ്‌കൂളിനടുത്ത് തണല്‍ സ്വാശ്രയസംഘം കല്‍ച്ചിറയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ്‌കേന്ദ്രവും കണ്ണിപറമ്പ് പള്ള്യോളില്‍ പൈക്കോ കലാ-സാംസ്‌കാരിക സംഘടന നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും ഉദ്ഘാടനം ചെയ്തു.
മാവൂര്‍ ജി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ പുഴയില്‍ വീണുമരിച്ച സനിത കച്ചേരികുന്നിന്റെ സ്മരണയ്ക്കാണ് മീന്‍മുള്ളന്‍പാറ തണല്‍ സ്വാശ്രയ സംഘം കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. സംഘം പ്രസിഡന്റ് കെ. സാമി ഉദ്ഘാടനം ചെയ്തു.
പൈക്കോ പള്ളിയോള്‍ നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രം പഞ്ചായത്തംഗം കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇ. ധര്‍മരാജന്‍ അധ്യക്ഷത വഹിച്ചു.
ഇ.ടി. ഗോപിനാഥ്, കെ. ഹരിദാസന്‍, ഇ.കെ. ദിനേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.