മാവൂര്‍: ഉപഭോക്താവിന് ഇഷ്ടമുള്ള വാഹനങ്ങളില്‍ കടവുകളില്‍നിന്ന് മണല്‍
കയറ്റിക്കൊണ്ടുപോകാമെന്ന കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ എല്ലാ
കടവുകളിലും നിലനിന്നിരുന്ന ഊഴ സമ്പ്രദായം നിര്‍ത്തിവെച്ചതായി പഞ്ചായത്ത്
പ്രസിഡന്റ് സി. സുരേഷ് അറിയിച്ചു.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറില്‍നിന്ന് പഞ്ചായത്തിന് ലഭിച്ച കര്‍ശനമായ നിര്‍ദേശമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഊര്‍ക്കടവില്‍ ഊഴ സമ്പ്രദായം സംബന്ധിച്ച തര്‍ക്കം രൂക്ഷമായി തുടരുകയാണ്. ഉപഭോക്താവെന്ന നിലയില്‍ മണലിനെത്തിയവരും ഊഴ സമ്പ്രദായ വണ്ടിക്കാരും തമ്മില്‍ സംഘര്‍ഷവും ഏറ്റുമുട്ടലുമുണ്ടായി.
പഞ്ചായത്ത് താത്പര്യമെടുത്ത് കഴിഞ്ഞ രണ്ടുദിവസം ഇരുപക്ഷക്കാരെയും വിളിച്ചുവരുത്തി അനുരഞ്ജനത്തിന് ശ്രമിച്ചതാണ്. കോടതി ഉത്തരവും കളക്ടറുടെ നിര്‍ദേശവുമുള്ളതിനാല്‍ മണലിന് ടോക്കണുമായും തിരിച്ചറിയല്‍ കാര്‍ഡുമായും വന്നാല്‍ മണല്‍ നല്‍കേണ്ടതുണ്ട്. വണ്ടിയുടെ കാര്യം തീരുമാനിക്കേണ്ടത് ഉപഭോക്താവാണ്.
എന്നാല്‍, വര്‍ഷങ്ങളായി മാവൂരിലെ അഞ്ചു പാതാറുകളിലും നിലനില്‍ക്കുന്ന ഊഴസമ്പ്രദായം നിന്നുപോയാല്‍ ഉണ്ടാകാവുന്ന പ്രയാസം പഞ്ചായത്ത് മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഊര്‍ക്കടവിലെ ഊഴവണ്ടിക്കാരെയും ഉപഭോക്താവായി വണ്ടിയുമായെത്തിയവരെയും പഞ്ചായത്ത് വിളിക്കുകയും ചെയ്തു. കോടതിവിധിയുള്ളതിനാല്‍ മണലിന് സ്വന്തം വണ്ടി സംഘടിപ്പിച്ചെത്തുന്നവര്‍ക്ക് മണല്‍ കൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഊഴസമ്പ്രദായത്തെ ഇത് എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് പരീക്ഷിക്കും. സര്‍വകക്ഷികളും കൂടിയാണ് ഈ ആശയം നിര്‍ദേശിച്ചത്. എന്നാല്‍, ഊഴസമ്പ്രദായ വണ്ടിക്കാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇതംഗീകരിക്കാത്തതാണ് പ്രശ്‌നം വഷളാകാന്‍ കാരണം.
എന്തുവിലകൊടുത്തും കടവുകളില്‍ മണലിനെത്തുന്ന ഉപഭോക്താവിന് ഇഷ്ടമുള്ള വണ്ടികളില്‍ ഇനിമുതല്‍ മണല്‍ നല്‍കും. പോലീസ് സംരക്ഷണം വേണ്ടിവന്നാല്‍ അതും ഉപയോഗിക്കുമെന്നും പ്രസിഡന്റ് വിശദീകരിച്ചു.