മാവൂര്‍: പെരുവയലില്‍ ഡിസംബര്‍ അഞ്ചിന് കായികമത്സരങ്ങളോടെ തുടങ്ങിയ ജില്ലാ പഞ്ചായത്ത് കേരളോത്സവം ഞായറാഴ്ച സമാപിക്കും. അഞ്ച് മൈതാനങ്ങളിലായി നടന്ന കായികമത്സരങ്ങള്‍ക്ക് സമാപ്തി കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സാംസ്‌കാരിക ഘോഷയാത്ര നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, വൈസ് പ്രസിഡന്റ് ആര്‍. ശശി, സ്വാഗതസംഘം കണ്‍വീനര്‍ ദിനേശ് പെരുമണ്ണ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സി. അബ്ദുല്‍കരീം, കാവില്‍ പി. മാധവന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍നായര്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
ഘോഷയാത്ര സമാപിച്ചശേഷം പെരുവയല്‍ സെന്റ്‌സേവിയേഴ്‌സ് യു.പി. സ്‌കൂള്‍ മൈതാനില്‍ 'ഭാരതീയം' നൃത്തസംഗീത ശില്പം അരങ്ങേറി. വിവിധ സ്‌കൂളുകളിലെ ഇരുനൂറോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും മാതാ പേരാമ്പ്രയും ചേര്‍ന്നാണ് 'ഭാരതീയം' അവതരിപ്പിച്ചത്. പി. വിജയന്‍, എ. കനകദാസ്, യാക്കൂബ്ഹാജി, കെ.വി. ബാബു എന്നിവരെ തുടര്‍ന്നുനടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു.
തിരക്കഥാകൃത്ത് ടി.എ. റസാഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ടി.കെ. തങ്കമണി, വൈസ് പ്രസിഡന്റ് ആര്‍. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍നായര്‍, ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍കരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അസ്മാബി, എ.പി. പീതാംബരന്‍, സി. സുരേഷ്, ഖാലിദ് കിളിമുണ്ട. കെ. സുജടോം, കെ. മഞ്ജുള, സൈന ചാലോളി, സി.എം. സദാശിവന്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ ദിനേശ് പെരുമണ്ണ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.ടി. സുകുമാരന്‍ നന്ദിയും പറഞ്ഞു.