മാവൂര്‍: സംസ്ഥാന യുവജനക്ഷേമ വകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലാ കേരളോത്സവത്തിന്‍െറ കലാമത്സരങ്ങള്‍ക്ക് പെരുവയലില്‍ വര്‍ണാഭമായ ചടങ്ങുകളോടെ തുടക്കം.
പൂവാട്ടുപറമ്പ് അങ്ങാടിയില്‍നിന്ന് ചെണ്ടമേളം, നിശ്ചലദൃശ്യങ്ങള്‍, തനത് കലാരൂപങ്ങള്‍ സ്കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്‍റ്സ് പൊലീസ് എന്നിവയുടെ അകമ്പടിയോടെ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രക്കുശേഷം സെന്‍റ്സേവിയോ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ടി.എ. റസാഖ് കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ളോക് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍ നായര്‍, ജില്ലാപഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, സി.ടി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകള്‍ ‘ഭാരതീയം’ അവതരിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പെരുവയല്‍ സെന്‍റ്സേവിയോസ് സ്കൂള്‍ ഗ്രൗണ്ടിലെ നാല് വേദികളിലായി കലാമത്സരങ്ങള്‍ നടക്കും. ഞായറാഴ്ച ഏഴിനാണ് സമാപന സമ്മേളനം.