Monday, 12 December 2011

ജില്ലാ കേരളോത്സവം: കോഴിക്കോട് കോര്‍പ്പറേഷന്‍ ജേതാക്കള്‍

പെരുവയല്‍: പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു.പി. സ്‌കൂളില്‍ നടന്ന ജില്ലാ പഞ്ചായത്ത് കേരളോത്സവത്തില്‍ 219 പോയന്‍േറാടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ജേതാക്കളായി. 188 പോയന്റ് നേടിയ കുന്ദമംഗലം ബ്ലോക്ക് രണ്ടാം സ്ഥാനം നേടി. ആര്‍ട്‌സ് വിഭാഗത്തില്‍ 82 പോയന്റ് നേടി കുന്ദമംഗലവും 32 പോയന്റ് വീതം കരസ്ഥമാക്കി വടകരയും കൊടുവള്ളിയും രണ്ടാം സ്ഥാനം പങ്കിട്ടു. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ 194 പോയന്റ് നേടിയ കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനവും 126 പോയന്റ് നേടിയ തോടന്നൂര്‍ രണ്ടാം സ്ഥാനവും നേടി. കൊടുവള്ളി ബ്ലോക്കിലെ അനൂപ്കുമാര്‍ കലാപ്രതിഭയായും കുന്ദമംഗലത്തെ അപര്‍ണ അനീഷ് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. സമാപനസമ്മേളനം കോഴിക്കോട് മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ. സമ്മാനദാനം നടത്തി. കവി പി.കെ. ഗോപി, സിനിമാനടന്‍ ഷറഫുദ്ദീന്‍ ഷാ, പി.പി. ജയാനന്ദ്, പി.ജി. ജോര്‍ജ്, എം. രാധാകൃഷ്ണന്‍, പി.സി. അബ്ദുല്‍കരീം, മക്കടോല്‍ ഗോപാലന്‍, കമല ആര്‍. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.