പെരുവയല്‍: ഏഴു ദിവസമായി പെരുവയലില്‍ നടന്ന ജില്ലാ പഞ്ചായത്ത് കേരളോത്സവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കലാമത്സരങ്ങളില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനത്തെത്തി.
കായികമത്സരങ്ങളില്‍ ഒന്നാംസ്ഥാനം കോര്‍പ്പറേഷനും രണ്ടാംസ്ഥാനം കോഴിക്കോട് ബ്ലോക്കും കരസ്ഥമാക്കി. കലാമത്സരങ്ങളിലെ രണ്ടാംസ്ഥാനം കൊടുവള്ളി ബ്ലോക്കും വടകര മുനിസിപ്പാലിറ്റിയും പങ്കിട്ടു. 219 പോയന്റുമായാണ് കോര്‍പ്പറേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. 148 പോയന്റ് നേടി കുന്ദമംഗലം ബ്ലോക്ക് റണ്ണറപ്പ് വിജയികളായി.
സമാപന സമ്മേളനം മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥി ആയിരുന്നു. പി.ടി.എ. റഹിം എം.എല്‍.എ. വിജയിക്ക് സമ്മാനങ്ങള്‍ നല്‍കി. കവി പി.കെ. ഗോപി അനുമോദനപ്രസംഗം നടത്തി. വ്യക്തിഗത സമ്മാനങ്ങള്‍ ഷറഫുദ്ദീന്‍ ഷാ വിതരണം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സി. അബ്ദുല്‍കരീം, മക്കടോല്‍ ഗോപാലന്‍, കമല ആര്‍ പണിക്കര്‍, ബ്ലോക്ക് അംഗം സി. മാധവദാസ്, ജനറല്‍ കണ്‍വീനര്‍ ദിനേശ് പെരുമണ്ണ, സിസ്റ്റര്‍ ഷോജി, സി.എം. സദാശിവന്‍, പി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.പി. ജയാനന്ദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സി.ടി. സുകുമാരന്‍ നന്ദിയും പറഞ്ഞു.