മാവൂര്‍: മാവൂര്‍ ഗ്രാസിം ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ എന്‍.സി.സി. ദശദിന ക്യാമ്പിന് വെള്ളിയാഴ്ച തുടക്കമാവും. നയന്‍ത്ത് കേരളാ ഗേള്‍സ് ബറ്റാലിയനിലെ എഴുനൂറോളം കേഡറ്റുകള്‍ക്കാണ് ക്യാമ്പില്‍ പരിശീലനം നല്‍കുന്നത്. 24-ന് സമാപിക്കുന്ന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച ഗ്രൂപ്പ്കമാന്‍ഡന്റ് കേണല്‍ എം.പി.മിശ്ര നിര്‍വഹിക്കും.