Wednesday, 13 June 2012

മാവൂരില്‍ തെരുവുനായശല്യം രൂക്ഷം

മാവൂര്‍:മാവൂര്‍മേഖലയില്‍ തെരുവുനായശല്യം രൂക്ഷമായത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ നിരവധിയാണ്. ഗ്രാസിം ഗ്രൗണ്ടിന്റെ പരിസരം, പറമ്പത്ത്, പാലക്കോള്‍ ഇല്ലങ്ങളുടെ പരിസരം, കച്ചേരിക്കുന്ന്‌റോഡ് മുക്ക്, മാവൂര്‍ ജി.എം.യു.പി.സ്‌കൂള്‍ വളപ്പ്, പൈപ്പ് ലൈന്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നായശല്യം കൂടുതല്‍. കഴിഞ്ഞദിവസം മാവൂര്‍ കൊടിശ്ശീരി വീട്ടില്‍ സജീവന്‍, പൈപ്പ്‌ലൈന്‍ തയ്യില്‍ ഇസ്മായിലിന്റെ ഭാര്യ റുഖിയ, പള്ളിയോളില്‍ ശ്രീശാന്ത് എന്നിവര്‍ക്ക് നായ്ക്കളുടെ കടിയേറ്റു.