Sunday, 10 June 2012

പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം തേടുന്നു

കണ്ണിപറമ്പ്: രക്താര്‍ബുദം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാന്‍ കുടുംബം സഹായം തേടുന്നു. മാവൂര്‍ പഞ്ചായത്ത് 8-ാം വാര്‍ഡ് കണ്ണിപറമ്പ് പുതുക്കുടിയിലെ കൊടക്കല്ലുമ്മല്‍ ലിനീഷിന്റെ മകള്‍ ഭാവന(3)യ്ക്കാണ് രക്താര്‍ബുദം ബാധിച്ചത്. മൂന്നു വര്‍ഷം തുടര്‍ച്ചയായ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവുവരും. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന ലിനീഷിന് ഇത്രയും തുക സമാഹരിക്കാനാവില്ല.
നാട്ടുകാര്‍ ചികിത്സാക്കമ്മിറ്റി രൂപവത്കരിച്ചു. മാവൂര്‍ യൂക്കോ ബാങ്ക് ശാഖയില്‍ 01730110041482-ാം നമ്പര്‍ എസ്.ബി. അക്കൗണ്ട് തുറന്നു. മാവൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ കെ. വിശാലാക്ഷി (ചെയര്‍.), കെ.പി. പ്രഭാകരന്‍ (കണ്‍.), കെ.എം. കൃഷ്ണന്‍കുട്ടി (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍.