ചെറൂപ്പ: ജില്ലയില്‍ കോളറ സ്ഥിരീകരിച്ച മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പ മലപ്രത്ത് ഒ.ആര്‍.ടി. (ഓറല്‍ റീ ഹൈഡ്രേഷന്‍ തെറാപ്പി) സംഘം സന്ദര്‍ശിച്ചു. തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍നിന്നുള്ള സംസ്ഥാന ഒ.ആര്‍.ടി. ഓഫീസര്‍ ഡോ. രാജീവന്‍, ആരോഗ്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. നോബിള്‍ രാജ്, കോഴിക്കോട് ഡി.എം.ഒ. പ്രതിനിധി എം.പി. മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്രത്തെത്തിയത്.
ചെറൂപ്പ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോസ് ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. കുടിവെള്ള പദ്ധതി കണ്‍വീനര്‍ ഇ. ശ്രീധരന്‍ നായര്‍, വാര്‍ഡംഗം വി. ശ്രീജ എന്നിവരുമായും ചര്‍ച്ച നടത്തി.
രണ്ടാഴ്ച മുമ്പ് മൈസൂരിലേക്ക് വിനോദയാത്ര പോയിരുന്ന മലപ്രം എടക്കണ്ടി ബാബു, ഭാര്യ സിന്ധു എന്നിവര്‍ക്കാണ് കോളറ പിടിപെട്ടത്. ബുധനാഴ്ച സംഘം ബേപ്പൂര്‍ സന്ദര്‍ശിക്കും.