മാവൂര്‍: ഒരു വ്യാഴവട്ടം മുമ്പ് അടച്ചുപൂട്ടിയ മാവൂര്‍ ഗ്രാസിം ഫാക്ടറിക്ക് പകരം തുടങ്ങേണ്ട സംരംഭത്തെക്കുറിച്ച് പഠിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി വ്യവസായ വകുപ്പ് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു. കോഴിക്കോട് കിന്‍ഫ്രാ ജനറല്‍ മാനേജര്‍ കെ. സുധാകരനെയാണ് സ്‌പെഷ ഓഫീസറായി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടപ്പുവര്‍ഷം വന്‍കിട വ്യവസായ വാണിജ്യമേഖല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.
മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് അവരുടെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തിയുള്ള ഒരു സംരംഭം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. പുതിയ തലമുറയ്ക്ക് ഇണങ്ങിയ ജോലി സാധയതയുള്ള ഒന്നായിരുന്നില്ല അത്. പുതുതായി നിശ്ചയിക്കപ്പെട്ട സ്‌പെഷല്‍ ഓഫീസര്‍ ഗ്രാസിമുമായി ആലോചിച്ച് ഈ പദ്ധതി കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളതും വ്യവസായ സംരംഭകര്‍ക്ക് ആകര്‍ഷകമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും.
കുന്ദമംഗലം നിയോജകമണ്ഡലം മുസ്‌ലീംലീഗ് കമ്മിറ്റി മാവൂരില്‍ പുതിയ വ്യവസായം തുടങ്ങാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് ദശദിന റിലേ സത്യഗ്രഹം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാവൂരിലെ വ്യവസായ സംരംഭത്തിനുവേണ്ടി സ്‌പെഷല്‍ ഓഫീസറെ സര്‍ക്കാര്‍ നിശ്ചയിച്ചത്.