Wednesday, 14 November 2012

സി.പി.എം. മതവൈരത്തിന്റെ വെടിമരുന്നിന് തീ കൊളുത്തുന്നു - ബഷീര്‍

പി.എച്ച്.ഇ.ഡി : മുസ്‌ലിം ലീഗിനെതിരെ കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടുക വഴി സി.പി.എം. മതവൈരത്തിന്റെ വെടിമരുന്നിനാണ് തീ കൊളുത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. കൂളിമാട് പി.എച്ച്.ഇ.ഡി.യില്‍ എം.എസ്.എഫ്. പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണസ്വാധീനമുപയോഗിച്ച് അനര്‍ഹമായത് പലതും ലീഗ് നേടിയിട്ടുണ്ടെന്നാണ് കള്ളപ്രചാരണം. കൂട്ടികിഴിക്കാന്‍ എതിരാളികള്‍ മുസ്‌ലിം സമുദായത്തിന്റെ കണക്കുകള്‍ മാത്രമാണ് എടുക്കുന്നത്. ഇതര സമുദായങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ കൂടി പറയാന്‍ അവര്‍ തയ്യാറാവണം. അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് ഭരണഘടന ചില അവകാശങ്ങള്‍ന്യൂനപക്ഷസമുദായത്തിന് വിഭാവനം ചെയ്തത്. ഇത് നേടിയെടുക്കാന്‍ ഒരു പാര്‍ട്ടിയുണ്ടാക്കിയത് തെറ്റാണോ? -ബഷീര്‍ ചോദിച്ചു.
ഫഹദ് തിരിക്കോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. ഖാദര്‍, എം.എസ്.എഫ്. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ശെരീഫ് കൊട്ടപ്പുറം, എന്‍.എം. ഹുസൈന്‍, കെ.എം. ബഷീര്‍ ബാബു, ഇ.കെ. മൊയ്തീന്‍ ഹാജി, വി. അബ്ദുള്‍ മജീദ്, മഹമൂദ്, എ. ശെരീഫ് എന്നിവര്‍ പ്രസംഗിച്ചു. നിഹാദ് സ്വാഗതവും ടി. ഫാഹിസ് നന്ദിയും പറഞ്ഞു.