Thursday, 28 August 2014

മൂന്ന് മണല്‍ലോറികള്‍ പിടിച്ചു

മാവൂര്‍: ഏരിമലയില്‍നിന്നും പാഴൂരില്‍നിന്നുമായി മാവൂര്‍ പോലീസ് മണല്‍ പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിക്കും കാലത്ത് എട്ടുമണിക്കും ഏരിമലയില്‍നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ പാഴൂരില്‍നിന്നുമാണ് മൂന്ന് മണല്‍ലോറികള്‍ പിടിച്ചത്. വെളിമണ്ണ സ്വദേശികളായ ആസിഫ് (26), സൈദ് മുഹമ്മദ് (29), നവാസ് (24), കൊടിയത്തൂര്‍ സ്വദേശികളായ ഇര്‍ഷാദ് (27), സിറാജ് (26), നീലേശ്വരം സ്വദേശി ആസിഫ് റഹ്മാന്‍ എന്നിവരെ മണല്‍കടത്തിയതിന് അറസ്റ്റുചെയ്തശേഷം ജാമ്യത്തില്‍വിട്ടു.