Friday, 23 December 2011

കുടുംബശ്രീ അയല്‍ക്കൂട്ടം തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയതായി പരാതി

മാവൂര്‍: വ്യാഴാഴ്ച മാവൂര്‍ പഞ്ചായത്ത് വാര്‍ഡുകളിലെ കുടുംബശ്രീ അയല്‍ക്കൂട്ട സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേടും അതിക്രമവും നടത്തിയതായി യു.ഡി.എഫ്. മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ചില സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും യു.ഡി.എഫ്. നേതാക്കള്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് യു.ഡി.എഫ്. പരാതി നല്കി. സ്ത്രീശാക്തീകരണത്തിനുവേണ്ടിയുള്ള കുടുംബശ്രീ വേദികള്‍ സി.പി.എം. ശാക്തീകരണവേദിയാക്കി മാറ്റിയതായി യു.ഡി.എഫ്. ആരോപിച്ചു.
ചെയര്‍മാന്‍ ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പി.സി. കരീം, എ.കെ. മുഹമ്മദാലി, വളപ്പില്‍ റസാഖ്, പി. ഭാസ്‌കരന്‍നായര്‍, കെ. ആലിഹസ്സന്‍, കെ.സി. രവി, ടി. മണി, കമ്പളത്ത് ഗിരീഷ്, എം.പി. കരീം എന്നിവര്‍ സംസാരിച്ചു.