Sunday, 18 December 2011

മാവൂരില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണം- സിഗ്‌സാഗ് എം.എഫ്.എ.

മാവൂര്‍: കുന്ദമംഗലം മണ്ഡലത്തിലെ മാവൂരില്‍ ഫയര്‍‌സ്റ്റേഷന്‍ അനുവദിക്കണമെന്ന് എം.എഫ്.എ. മാവൂര്‍ ആവശ്യപ്പെട്ടു. ഗ്രാസിം ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഒരു യൂണിറ്റ് ഫയര്‍ എന്‍ജിന്റെ സേവനം പ്രദേശത്ത് ലഭിച്ചിരുന്നു. കമ്പനി അടച്ചുപൂട്ടിയതോടെ അപകട സമയങ്ങളില്‍ ദൂരെ നിന്നുള്ള വാഹനങ്ങളാണ് എത്തിച്ചേരുക. മുക്കം, വെള്ളിമാട്കുന്ന്, ബീച്ച് എന്നിവിടങ്ങളിലാണ് നിലവില്‍ ഫയര്‍ സ്റ്റേഷന്‍ ഉള്ളത്. ഗതാഗത കുരുക്കിനെ അതിജീവിച്ച് വാഹനം എത്തിപ്പെടുമ്പോള്‍ ഏറെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്. പി.പി.എ. ഖാദര്‍ , എം.പി. അബ്ദുറഹിമാന്‍, അബൂബക്കര്‍ ടി., എന്നിവര്‍ സംസാരിച്ചു.
മാവൂര്‍ ടൗണില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന് സിഗ്‌സാഗ് കാലാകായിക വേദി ആവശ്യപ്പെട്ടു.
സെക്രട്ടറി കെ. സലിം, അനില്‍ കുമാര്‍, കെ.എം.എം. കോയ, പി.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.