കൂളിമാട്: ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടോളം വാര്‍ഡുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് കൂളിമാട് കടവില്‍ നിര്‍മിച്ച എന്‍.സി.പി.സി. വെല്‍-കം പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് മുസ്‌ലിംലീഗ് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2005-ല്‍ പ്രവൃത്തി തുടങ്ങിയ ഈ പമ്പ്ഹൗസിന്റെ പണി പൂര്‍ത്തിയായത് 2010-ലാണ്. എന്നാല്‍, ഈ പദ്ധതിയുടെ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. ചാലിയാര്‍, ഇരുവഞ്ഞി പുഴകള്‍ സംഗമിക്കുന്നിടത്താണ് പമ്പ്ഹൗസ് നിര്‍മിച്ചിട്ടുള്ളത്.
വ്യാഴാഴ്ച മലാപ്പറമ്പ് ജല അതോറിറ്റി ഡിവിഷന്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എ. ഖാദര്‍ പഞ്ചായത്തംഗം വാവാട്ട് മുഹമ്മദ് കര്‍മസമിതി കണ്‍വീനര്‍ എന്‍.എം. ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.