Sunday, 18 December 2011

താത്തുര്‍ ശുഹദാ ആണ്ടുനേര്‍ച്ച ഇന്നുമുതല്‍

താത്തുര്‍: മാവൂര്‍ താത്തുര്‍ ശുഹദ മഖാമിലെ ആണ്ടുനേര്‍ച്ച ഡിസംബര്‍ 18,19,20,21 തീയതികളില്‍ നടക്കും. 18-ന് രാവിലെ ഒമ്പതുമണിക്ക് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി കൊടിയുയര്‍ത്തും. രാത്രി ഏഴിന് നടക്കുന്ന ആത്മീയസമ്മേളനത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 20ന് 12.30നുശേഷം നടക്കുന്ന മജ്‌ലിസില്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പങ്കെടുക്കും. എല്ലാ ദിവസങ്ങളിലും അന്നദാനം ഉണ്ടാകും.
പത്രസമ്മേളനത്തില്‍ മുഹമ്മദ് റഫീഖ് ബാഖവി, പി.കെ. ഹുസൈന്‍ സഖാഫി, ഇബ്രാഹിം സഖാഫി, പി.ടി.സി. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.