കമ്പളം-തോള്‍ക്കുഴി: ജനകീയാസൂത്രണം 2011-12 വര്‍ഷത്തെ പദ്ധതിപ്രകാരം രണ്ടുലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച കമ്പളം-തോള്‍ക്കുഴി റോഡിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് നിര്‍വഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വളപ്പില്‍ റസാഖ് അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. വാസന്തി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കെ. വിശാലാക്ഷി, പഞ്ചായത്തംഗം കെ. ഉസ്മാന്‍, ഗിരീഷ് കമ്പളത്ത്, കമ്പളത്ത് സുധ, എന്‍. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. വാസന്തി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കെ. വിശാലാക്ഷി, പഞ്ചായത്തംഗം കെ. ഉസ്മാന്‍, ഗിരീഷ് കമ്പളത്ത്, കമ്പളത്ത് സുധ, എന്‍. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.