Wednesday, 14 March 2012

കൂളിമാട് പമ്പ്ഹൗസിലെ കേടായ മോട്ടോര്‍ നന്നാക്കാന്‍ തുടങ്ങി

കൂളിമാട്: കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന കൂളിമാട് പമ്പ്ഹൗസിലെ കേടായ മോട്ടോറിന്റെ അറ്റകുറ്റപ്പണി തുടങ്ങി.
2011 ജൂലായ് മാസത്തിലാണ് മോട്ടോര്‍ കേടായത്. വളരെ പഴക്കംചെന്നതായതിനാല്‍ത്തന്നെ ഇതിന്റെ പല പാര്‍ട്‌സും ഇവിടെ വിപണിയില്‍ ലഭ്യമായിരുന്നില്ല. അതുകൊണ്ട് പുണെയില്‍നിന്നാണ് ഇവ എത്തിച്ചത്. പ്രവൃത്തി നാലുദിവസംകൊണ്ടേ പൂര്‍ത്തിയാകൂ.