Monday, 16 July 2012

പടാരുകുളങ്ങര-ചിറക്കല്‍താഴം റോഡ് പണി പൂര്‍ത്തീകരിക്കണം

കണ്ണിപറമ്പ്: കണ്ണിപറമ്പിലെ പടാരുകുളങ്ങര-ചിറക്കല്‍താഴം റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കണ്ണിപറമ്പ് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാലത്ത് ആറിന് കണ്ണിപറമ്പില്‍നിന്ന് വര്‍ഷങ്ങളായി കോഴിക്കോട്ടേക്ക് ഓടിക്കൊണ്ടിരുന്ന ബസ് ഓട്ടം നിര്‍ത്തിയത് പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.കെ. ശ്രീധരന്‍, പി. സുരേന്ദ്രന്‍, കെ.സി. വത്സരാജ്, പി.രാകേഷ്, കെ.എം. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.