Monday, 12 November 2012

ലോഗോ പ്രകാശനം ചെയ്തു

മാവൂര്‍:മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 19 മുതല്‍ 22 വരെ നടക്കുന്ന റൂറല്‍ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ റൂറല്‍ എ.ഇ.ഒ. കെ.സി. അബ്ദുല്‍ അസീസ് പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. കുമാരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ കെ.ശിവദാസന്‍, എം. മധു, സീനിയര്‍ അസിസ്റ്റന്റ് ഇമ്പിച്ചിമോതി, കെ. മധുസൂദനന്‍, ഉമ്മര്‍ ചെറൂപ്പ എന്നിവര്‍ പ്രസംഗിച്ചു