Wednesday, 5 December 2012

കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കൂളിമാട് : ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവരുന്നയാളെ മാവൂര്‍ എസ്.ഐ. എസ്. സജീവും സംഘവും ചേര്‍ന്ന് പിടികൂടി. പയ്യോളി പൂവന്‍ചാലില്‍ നൗഷാദ്(42) ആണ് പോലീസ് പിടിയിലായത്. പ്രതിയുടെ സെല്‍ഫോണ്‍നമ്പര്‍ ശേഖരിച്ച് കഞ്ചാവ് ആവശ്യക്കാരനെന്ന വ്യാജേന പോലീസ് മഫ്ടിയില്‍ കൂളിമാട് അങ്ങാടിയിലെത്താന്‍ ആവശ്യപ്പെട്ടു. ബസ്സില്‍വന്ന ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് മാറിനിന്ന എസ്. ഐ.ക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ്‌സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയില്‍ ഒരു കിലോ നൂറ്റിപ്പത്ത് ഗ്രാം കഞ്ചാവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എസ്.ഐ. സജീവിനോടൊപ്പം സിവില്‍ പോലീസുകാരായ സജീവ്, ഹസീബ്, ബിനീഷ് എന്നിവരും കഞ്ചാവ് ഓപ്പറേഷനില്‍ പങ്കെടുത്തു.