Thursday 24 January 2013

റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു

കൂളിമാട്: മുന്നൂര് ജുമുഅത്ത്പള്ളി വകയായുള്ള ഏതാനും ഷീറ്റ് റബര്‍ മോഷണം പോയതായി മാവൂര്‍ പോലീസില്‍ പരാതി. തൊട്ടടുത്ത കൊശോരുകണ്ടി പറമ്പില്‍ ഉണക്കാനിട്ട റബര്‍ ഷീറ്റാണ് കളവുപോയത്. മറ്റൊരാളുടെ റബര്‍ ഷീറ്റുകളും ഇതേ ദിവസം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് മുന്നൂരിലെ സ്വലാത്ത് നേര്‍ച്ചപ്പെട്ടിയിലുണ്ടായിരുന്ന മൂവായിരത്തോളം രൂപയും കളവുപോയിരുന്നു. മാവൂര്‍ പോലീസ് അന്വേഷിച്ചുവരുന്നു.