മാവൂര്‍: സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും വൈവിധ്യമാര്‍ന്ന കലാവിരുന്നുകളുമായി എന്‍.എസ്.എസ്. ക്യാമ്പുകള്‍ തുടങ്ങി.
മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ രണ്ട് ഗവ. യു.പി.സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടക്കുന്നത്. മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. ക്യാമ്പ് മാവൂര്‍ ജി.എം.യു.പി.യിലും കുറ്റിക്കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. ക്യാമ്പ് മണക്കാട് യു.പി.സ്‌കൂളിലുമാണ് നടക്കുന്നത്. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ നിര്‍മാണ, സേവന, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
മാവൂര്‍ ജി.എം.യു.പി.സ്‌കൂളില്‍ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ് നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വിശാലാക്ഷി, പി.ടി.എ. പ്രസിഡന്റ് കമ്പളത്ത് ഗിരീഷ്, വാര്‍ഡ് അംഗം കെ. ഉസ്മാന്‍, അബ്ദുള്ള മാനൊടുകയില്‍ , പ്രധാനാധ്യാപകന്‍ ശിവദാസന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ എ.പി.മിനി റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ. രാമചന്ദ്രന്‍ സ്വാഗതവും ടി.കെ.അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.